Today: 15 Jun 2025 GMT   Tell Your Friend
Advertisements
ബെല്‍ഫാസ്ററില്‍ പഴമയുടെ അലയടി ഉയര്‍ത്തിയ ഗന്ധര്‍വ്വ സന്ധ്യ തരംഗമായി
Photo #1 - U.K. - Otta Nottathil - achayans_gandharvasandhya_belfast_june_6_2025_end
Photo #2 - U.K. - Otta Nottathil - achayans_gandharvasandhya_belfast_june_6_2025_end
ബെല്‍ഫാസ്ററ്: ബെല്‍ഫാസ്റ്റില്‍ ജൂണ്‍ ആറിന് അരങ്ങേറിയ ഗന്ധര്‍വ്വ സന്ധ്യ അവിസ്മരണീയമായി. '70, 80,90 ദശകങ്ങളിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ഉള്‍പ്പെടുത്തി നടത്തിയ ഗാനമേള പുത്തന്‍ തരംഗത്തിനാണ് തുടക്കമിട്ടത്.

വ്യത്യസ്തതയാര്‍ന്ന കലാസന്ധ്യ തിങ്ങിനിറഞ്ഞ സദസ്സിന് ആസ്വാദനത്തിന്റെ മധുരാനുഭവം പകര്‍ന്നു നല്‍കി. ബെല്‍ഫാസറ്റ് ബ്ളൂ ഡയമണ്ട് മ്യൂസിക് ടീം അംഗങ്ങളുടെ ആലാപന മികവും, സംഘാടകരായ ടീം ബെല്‍ഫാസ്ററ് അച്ചായന്മാര്‍ ഒരുക്കിയ സാങ്കേതിക മികവാര്‍ന്ന ദൃശ്യവല്‍ക്കരണവും ആസ്വാദകരുടെ കണ്ണിനും കാതിനും നല്ലൊരു വിരുന്നായി. പുതുതലമുറ പോലും ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന കാല്പനികത ആവോളം നിറയുന്ന ഈണങ്ങള്‍ ദൃശ്യമികവോടെ അവതരിപ്പിച്ചപ്പോള്‍ തികച്ചും ഒരു ഗന്ധര്‍വ്വ സന്ധ്യയായി മാറി.

നിറമാര്‍ന്ന അന്നത്തെ കാലഘട്ടത്തിലെ അനുഭവങ്ങളും ഓര്‍മ്മകളും നര്‍മ്മത്തിന്റെ അകമ്പടിയോടെ സണ്ണി കട്ടപ്പന അവതരിപ്പിച്ചപ്പോള്‍ സദസ്സ് സ്വയം മറന്നു ചിരിക്കാന്‍ ഇടനല്‍കി.ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അനുചിത വാക്കുകളും ചേര്‍ക്കാതെ വിളമ്പിയ ശുദ്ധ ഹാസ്യം കുടുംബ സദസ്സുകള്‍ക്ക് ഏറെ ഇഷ്ടമായി.

ഭക്ഷണ നിരയില്‍ കട്ടന്‍ കാപ്പിയും ചെണ്ടമുറിയന്‍ കപ്പയും സ്ഥാനം പിടിച്ചപ്പോള്‍ ഗ്രാമീണ രുചിയും ഒപ്പം കൗതുകവും ആവേശവും ഒരുപോലെ അലയടിച്ചു.

പഴയകാലത്തിന്റെ സുന്ദരമായ ഓര്‍മ്മകള്‍ ഓരോ പാട്ടിലും അലിഞ്ഞിരുന്നതിനാല്‍ നിലക്കാത്ത ആരവവും കയ്യടിയും നല്‍കി കാണികളുടെ പ്രോത്സാഹനം പരിപാടിയുടെ വിജയമായി.ഗാനമേള ജോഷി അടിമാലി നയിച്ചപ്പോള്‍ അവതാരക മികവുമായി റീന അജിത്തും അവസരത്തിനൊത്ത് ഉയര്‍ന്നു.

ടീം ബെല്‍ഫാസ്ററ് അച്ചായന്‍സ് അംഗങ്ങളായ ആന്റോ, ഷാജി, പോള്‍, ബിജു, മോന്‍സ്, ആനന്ദ്, ബിനു എന്നിവര്‍ നേതൃത്വം നല്കി. രാത്രി പത്തു മണിയോടെ ഗന്ധര്‍വ്വ സന്ധ്യ അവസാനിച്ചു.
- dated 14 Jun 2025


Comments:
Keywords: U.K. - Otta Nottathil - achayans_gandharvasandhya_belfast_june_6_2025_end U.K. - Otta Nottathil - achayans_gandharvasandhya_belfast_june_6_2025_end,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
uk_immigration_conservative_leader_trump_model
യുകെയില്‍ ട്രംപ് മോഡല്‍ യാത്രാവിലക്ക് ആവശ്യപ്പെട്ട് കണ്‍സര്‍വേറ്റീവ് നേതാവ് Recent or Hot News
തുടര്‍ന്നു വായിക്കുക
nilambur_election_oic_uk_help_UDF
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണ രംഗം കൊഴുപ്പിക്കുവാന്‍ ഐഒസി യു കെ ; യു ഡി എഫിന് പ്രവാസികളുടെ കൈത്താങ്ങ് Recent or Hot News
തുടര്‍ന്നു വായിക്കുക
bhimsen_kohli_death_teen_sentence
ഇന്ത്യന്‍ വംശജനെ കല്ലെറിഞ്ഞു കൊന്ന കേസില്‍ പതിനഞ്ചുകാരന് തടവ്
തുടര്‍ന്നു വായിക്കുക
uk_starmer_immigration_toughen
യുകെ കുടിയേറ്റ നിയന്ത്രണം കൂടുതല്‍ കടുപ്പിക്കുന്നു
തുടര്‍ന്നു വായിക്കുക
gandharva_sandhya_belfast_june_6_2025
മലയാളി സാംസ്കാരിക തനിമയുമായി ഗന്ധര്‍വ്വ സന്ധ്യ; ടീം ബെല്‍ഫാസ്ററ് അച്ചായന്‍സ് ഒരുക്കുന്ന ഗാനമേള ജൂണ്‍ 6 ന് വെള്ളിയാഴ്ച
തുടര്‍ന്നു വായിക്കുക
ബ്രിട്ടനില്‍ ഇമിഗ്രേഷന്‍ നിയമം അടിമുടി കടുപ്പിക്കുന്നു ; പിആര്‍ കിട്ടാന്‍ 10 വര്‍ഷം വര്‍ക്ക് പെര്‍മിറ്റിന് ഉയര്‍ന്ന ഇംഗ്ളീഷ് യോഗ്യത
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us